---
title: "തലശേരിയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും 5 മൊബൈലുകളും, 15,000 രൂപയും കവർന്നു ; മട്ടാമ്പ്രം സ്വദേശി അറസ്റ്റിൽ*"
english_title: "5 mobile phones and 15,000 rupees were stolen from the residence of workers in Thalassery; A native of Mattambaram was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151708/5 mobile phones and 15,000 rupees were stolen from the residence of workers in Thalassery; A native of Mattambaram was arrested"
published_at: "2023-10-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521023e58f4c_IMG-20231007-WA0049.jpg"
keywords: []
---

# തലശേരിയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും 5 മൊബൈലുകളും, 15,000 രൂപയും കവർന്നു ; മട്ടാമ്പ്രം സ്വദേശി അറസ്റ്റിൽ*

> **Lead Summary:** തലശേരിയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും 5 മൊബൈലുകളും, 15,000 രൂപയും കവർന്നു ; മട്ടാമ്പ്രം സ്വദേശി അറസ്റ്റിൽ

## Article Content

തലശേരിയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും 5 മൊബൈലുകളും, 15,000 രൂപയും കവർന്നു ; മട്ടാമ്പ്രം സ്വദേശി അറസ്റ്റിൽ

മേലൂട്ട് ഓവർ ബ്രിഡ്ജിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന തൊഴിലാളികളുടെ 5 മൊബൈൽ ഫോണുകളും 15,000 രൂപയും മോഷ്ടിച്ച കേസിൽ മട്ടാമ്പ്രം സ്വദേശി എംപി അഷ്റഫിനെ(30) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

മൊബൈലിന്റെ ഐ എം ഇ ഐ നമ്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവ തലശ്ശേരിയിലെ മൊബൈൽ ഷോപ്പിൽ വിറ്റതായി കണ്ടെത്തിയിരുന്നു. പിന്നീടാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്. മേലൂട്ട് മേൽപാലത്തിനടുത്ത റോഷൻ വീട്ടിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ ഗോകുലിന്റെയും സുഹൃത്തുക്കളുടെയും ഏകദേശം ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന മൊബൈലുകളും, പഴ്സിൽ സൂക്ഷിച്ച പണവുമാണ് പ്രതി മോഷ്ടിച്ചത്.

പുലർച്ചെ 3.30 ഓടെ വീട്ടിനകത്ത് കയറിയായി രുന്നു മോഷണം. എസ്ഐമാരായ ദീപ്തി, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151708/5 mobile phones and 15,000 rupees were stolen from the residence of workers in Thalassery; A native of Mattambaram was arrested)